കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ തേടിക്കൊണ്ടിരുന്നത് കശ്മീരിലെ ഭൂമിയുടെ വില

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370 ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ വാദപ്രതിവാദങ്ങളിലായിരുന്നു ജനങ്ങള്‍. എന്നാല്‍ അതേസമയം ഇന്ത്യക്കാര്‍ കശ്മീരിലെ ഭൂമിയുടെ വില ഗൂഗിളില്‍ അന്വേഷിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 ഉം 35എ എന്ന നിയമവും നിലനില്‍ക്കുന്നതിനാല്‍ ജമ്മു കശ്മീര്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് അവിടെ ഭൂമി വാങ്ങുവാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഭരണഘടനയിലെ 370 ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കിയതോടെ ഇത് സാധ്യമാകും. ഇതോടെയാണ് പലരും ജമ്മു കശ്മീരിലെ ഭൂമിയുടെ വില ഗൂഗിള്‍ ചെയ്യാന്‍ ആരംഭിച്ചത്.

കശ്മീരിലെ പ്രോപ്പര്‍ട്ടി വില, കശ്മീരിലെ ഭൂമി വില, ലേ ലഡാക്ക് എന്നിവിടങ്ങളിലെ ഭൂമി വില, കശ്മീരിലെ ഭൂമി ഇടപാടുകാര്‍, പിന്നെ കശ്മീരില്‍ ഭൂമി വാങ്ങാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഗൂഗിള്‍ ചെയ്തത്. കശ്മീരിലെ പ്രോപ്പര്‍ട്ടി വില എന്നത് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. രണ്ടാമത് ഹരിയാനക്കാരാണ്. മഹാരാഷ്ട്രക്കാരാണ് മൂന്നാമത്. ഉത്തര്‍ പ്രദേശ് നാലാം സ്ഥാനത്താണ്. അതേസമയം കശ്മീരിലെ ഭൂമി വില എന്നത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഹരിയാനക്കാരാണ്. കശ്മീരില്‍ ഭൂമി വാങ്ങാം എന്നത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഡല്‍ഹിക്കാരുമാണ്.

Top