യുഎസ് ഭീഷണിക്ക് മുന്നില്‍ മുട്ടുകുത്തി ഇന്ത്യ; ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി കുറയ്ക്കും ?

ന്യൂഡല്‍ഹി: അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇന്ത്യ. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണമായി നിര്‍ത്തലാക്കുന്നതിനോ ഒരുങ്ങിയിരിക്കാന്‍ റിഫൈനറികള്‍ക്ക് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

അമേരിക്ക ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില നടപടികള്‍ക്ക് ഇന്ത്യ നിര്‍ബന്ധിതമാകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തലാക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു യുഎസ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാനാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Top