ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു; അടുത്ത വര്‍ഷം കേരളത്തില്‍

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. കൂടുതല്‍ സ്‌റ്റൈലിഷായാണ് കാര്‍ എത്തുന്നത്. അടുത്ത വര്‍ഷം കാര്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ മോഡലിനെക്കാള്‍ 100 എംഎം നീളവും 53 എംഎം വീതിയുമാണ് പുതിയ പതിപ്പില്‍ ഉണ്ടാകുക. വലുപ്പം കൂടിയ ബംബര്‍, ഗ്രില്‍, എല്‍ഇഡി ഹെഡ്ലാംപ്, ഫോഗ്ലാംപ്, ടെയില്‍ ലാംപ് എന്നിവയും സിറ്റിയില്‍ അടങ്ങിയിട്ടുണ്ട്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്. നിലവിലെ എന്‍ജിനുകളുടെ ബിഎസ് 6 മോഡലുകള്‍ കൂടാതെ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനും ഹൈബ്രിഡ് പതിപ്പും ഇത്തവണ എത്തുമെന്നാണ് സൂചന.

Top