കവസാക്കിയുടെ പുതിയ നേക്കഡ് മോട്ടോര്‍സൈക്കിള്‍ Z400 വിപണിയില്‍ അവതരിപ്പിച്ചു

പുതിയ നേക്കഡ് മോട്ടോര്‍സൈക്കിള്‍ Z400 കവസാക്കി വിപണിയില്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ Z300 മോഡലിന് പകരക്കാരനായാണ് Z400 നിരത്തിലെത്തുക. യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ ഭാഗങ്ങളിലാണ് ആദ്യം Z400 പുറത്തിറങ്ങുക. പിന്നീടാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, വ്യത്യസ്തമായ ഡിജിറ്റള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും. 1989 എംഎം നീളവും 800 എംഎം വീതിയും 1054 എംഎം ഉയരവും 1369 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 785 എംഎം ആണ് സീറ്റ് ഹൈറ്റ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 14 ലിറ്ററും.

നിഞ്ച 400ലെ അതേ 399 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് നേക്കഡ് പതിപ്പിനും കരുത്തേകുന്നത്. 10000 ആര്‍പിഎമ്മില്‍ 44 ബിഎച്ച്പി പവരും 8000 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷ ഉറപ്പാക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കിനൊപ്പം എബിഎസ് സംവിധാനവുമുണ്ട്. 165 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം.

Top