ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍.

ഫെയ്‌സ്ബുക്കിന്റെയും ആമസോണിന്റെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ആയിരുന്നു ശ്രീറാം. ട്വിറ്ററിന്റെ പ്രൊഡക്ട് വിഭാഗത്തിന്റെ പുതിയ സീനിയര്‍ ഡയറക്ടറായാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്.

പ്രൊഡക്ട് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കീത്ത് കോള്‍മാന്റെ കീഴിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കുക.

ശ്രീറാം കൃഷ്ണന്റെ ആഡ് ടെക്‌നോളജിയിലുള്ള പ്രാഗത്ഭ്യം ഫെയ്‌സ്ബുക്കിന്റെ പരസ്യ ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

Top