വിമാനത്തിൽ യാത്രക്കാരി കുഞ്ഞിന് ജന്മം നൽകി ; രക്ഷകനായി ഇന്ത്യൻ വംശജനായ ഡോക്ടർ

India-born doctor

ന്യൂയോർക്ക് : ഡൽഹി – ന്യൂയോർക്ക് വിമാനത്തിൽ യാത്രക്കാരി ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദന അനുഭവപ്പെട്ട സമയത്ത് സ്ത്രീക്ക് അടിയന്തിര ചികിത്സ നൽകിയത് ഇന്ത്യൻ വംശജനായ ഡോക്ടർ സിജ് ഹേമലും അദ്ദേഹത്തിന്റെ സുഹൃത്തുമാണ്.

സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്ത ശേഷം പാരീസിൽ നിന്ന് മടങ്ങുകയായിരുന്നു സിജ് ഹേമൽ. ഗ്രീൻലാന്റിന്റെ ദക്ഷിണമേഖലയ്ക്ക് മുകളിൽ വിമാനമെത്തിയപ്പോഴാണ് ടൊയിൻ ഒഗുണ്ടിപെ എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് അമേരിക്കയിലെ ക്ലീവ്ലാന്റ് ക്ലിനിക്കിൽ രണ്ടാം വർഷം യൂറോളജി വിദ്യാർത്ഥിയായ ഹേമലും സുഹൃത്തും ശിശുരോഗവിദഗ്‌ധയായ സൂസൻ സ്റ്റീഫനും ചേർന്ന് യുവതിയ്ക്ക് അടിയന്തിര സഹായം നൽകുകയായിരുന്നു.

അടിയന്തിരമായി വിമാനം ഇറക്കാൻ പറ്റുന്ന താവളം അമേരിക്കൻ മിലിട്ടറി ബേസായിരുന്നു. എന്നാൽ അവിടേയ്ക്ക് വീണ്ടും രണ്ട് മണിക്കൂർ യാത്ര ഉണ്ടായിരുന്നു. എനിക്ക് ഭയമില്ലായിരുന്നുവെന്നും , ഞാനും കുട്ടിയും സുരക്ഷിതമാണെന്ന് അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു.

Top