കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് കുതിപ്പ്; വര്‍ധനവ് 50 ശതമാനത്തോളം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത ഉല്‍പ്പന്ന കയറ്റുമതി ജൂലൈയില്‍ 49.85 ശതമാനം വര്‍ധിച്ച് 3,543 കോടി ഡോളറിലെത്തി. 2020 ജൂലൈ മാസത്തിലെ കയറ്റുമതി വരുമാനം 2,364 കോടി ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 50 ശതമാനമാണ് വര്‍ധന. ഇറക്കുമതി ചെലവ് 63 ശതമാനം ഉയര്‍ന്നു. 4,640 കോടി ഡോളറായാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്.

എണ്ണ ഇറക്കുമതിയിലും വലിയ വര്‍ധന പ്രകടിപ്പിച്ചു. രാജ്യത്തേക്കുളള എണ്ണ ഇറക്കുമതി 97.45 ശതമാനം വര്‍ധിച്ച് 1,289 കോടി ഡോളറിന്റേതായി. 2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുളള കാലയളവിലെ കയറ്റുമതി വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെക്കാള്‍ 74.50 ശതമാനം ഉയര്‍ന്ന് 13,082 കോടി ഡോളറായി. ഇറക്കുമതി 94 ശതമാനം ഉയര്‍ന്ന് 17,250 കോടി ഡോളറായി.

Top