മോദിയുടെ ഗ്യാരന്റിയില്‍ ഇന്ത്യ വിശ്വസിക്കുന്നു പ്രധാനമന്ത്രി;നരേന്ദ്ര മോദി

റാഞ്ചി: മോദിയുടെ ഗ്യാരന്റിയില്‍ ഇന്ത്യ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി . ജാര്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സഖ്യകക്ഷികളും വികസനത്തിന്റെ ശത്രുക്കള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്നും കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഭരണകക്ഷി ജെഎംഎമ്മിനെ കൂടെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ജെഎംഎം-കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടി പ്രീണന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജാര്‍ഖണ്ഡിന്റെ സ്ഥിതി മോശമായെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. മോദിയുടെ കുടുംബം ജനങ്ങളാണെന്നും ജനങ്ങളുടെ ക്ഷേമമാണ് മോദിക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണ്. കമ്മീഷന്‍ ഇല്ലാതാക്കിയതോടെ ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ക്ക് മോദി വെറുക്കപ്പെട്ടവനായി. മോദിയെ ഇല്ലാതാക്കാനായി അവരുടെ ശ്രമമെന്നും അവര്‍ വിമര്‍ശിച്ചു.

ഇന്ത്യയുടെ 8.4% ജിഡിപി വളര്‍ച്ച ലോകത്തിലെ ഏറ്റവും കൂടിയ വളര്‍ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ ഭരണത്തിന്റെ അവസാനം 5.3% ആയിരുന്നു. യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലമായിരുന്നു. യുപിഎ ഭരണത്തില്‍ ചങ്ങാത്ത മുതലാളിത്തം അടക്കമുള്ളവ ഇന്ത്യയുടെ വികസനം മുടക്കി. ഇപ്പോള്‍ അമേരിക്കയില്‍ ബാങ്കുകള്‍ തകരുമ്പോള്‍, ഇന്ത്യയില്‍ ബാങ്കുകള്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുകയാണ്. നോബല്‍ സമ്മാന ജേതാക്കള്‍ അടക്കം ഡിജിറ്റല്‍ ഇക്കോണമിയില്‍ ഇന്ത്യ മികച്ച മാതൃകയാണെന്ന് പറയുന്നു. 2047-ല്‍ വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് മോദിയെന്നും അദ്ദേഹം പങ്കുവച്ചു.

Top