പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ

ണ്ട് മാസത്തിനുള്ളില്‍ കോവിഡ് വ്യക്തിഗത സംരക്ഷണ ഉപകരണ (പിപിഇ) ബോഡി കിറ്റുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. കിറ്റുകള്‍ നിര്‍മിക്കുന്നതില്‍ ഒന്നാമത് ചൈനയാണ്.

രണ്ട് മാസത്തിനുള്ളില്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ പിപിഇ കിറ്റുകളുടെ ഗുണനിലവാരവും അളവും ആവശ്യമുള്ള നിലവാരത്തിലേക്ക് ഉയരുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം പറഞ്ഞു. ഇതുവഴി പിപിഇ കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യയെ ലോകത്തെ രണ്ടാമത്തെ സ്ഥാനത്തേക്ക് എത്തിക്കാനായി.

രാജ്യം മുഴുവന്‍ വിതരണ ശൃംഖലയിലുടനീളമുള്ള സര്‍ട്ടിഫൈഡ് കമ്പനികള്‍ക്ക് മാത്രമേ ബോഡി കവര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു.

കൂടാതെ, മുംബൈയിലെ ടെക്‌സ്‌റ്റൈല്‍സ് കമ്മിറ്റിയും ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ പിപിഇ ബോഡി കിറ്റുകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചൈനയില്‍ നിന്ന് യന്ത്രം ഇറക്കുമതി ചെയ്യുന്നതിന് ഏറെ കാലതാമസം നേരിട്ടതോടെയാണ് തദ്ദേശീയമായി നിര്‍മാണം തുടങ്ങിയത്.
രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിരവധി കമ്പനികള്‍ പിപിഇ കിറ്റുകളുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റെക്‌സ് ബ്രാന്‍ഡില്‍ പൂര്‍ണമായും അണു വിമുക്തമാക്കി തയാറാക്കുന്ന കിറ്റുകളില്‍ ഗൗണ്‍, ഷൂ കവര്‍, 3 ലെയര്‍ മാസ്‌ക്, ഗ്ലൗസ്, ഗോഗിള്‍സ്, ഫേസ് ഷീല്‍ഡ് എന്നിവയാണ് ഉള്‍പ്പെടുന്നത്.

Top