india become the third biggest vehicle market in 2020

2020 ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായി മാറുമെന്ന് സുസൂക്കിയുടെ വാഗ്ദാനം. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന വിപണി പ്രതീക്ഷിക്കുന്ന വന്‍വളര്‍ച്ചയില്‍ നേട്ടം കൈയ്യാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ സുസുക്കി.

ഗുജറാത്തിലെ വിത്തല്‍പൂരില്‍ സുസുക്കിയുടെ പുതിയ നിര്‍മാണശാല പ്രവര്‍ത്തനം ആരംഭിച്ചത് വില്‍പ്പന മെച്ചപ്പെടുത്തുമെന്ന് കമ്പനി പ്രതീക്ഷിന്നു.ഇന്ത്യന്‍ കാര്‍ വിപണിയില്‍ നേതൃസ്ഥാനമുള്ള സുസൂക്കി പ്രതിവര്‍ഷം ഏഴര ലക്ഷത്തോളം കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ശാലയാണു ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

2020 ല്‍ ഇന്ത്യയിലെ വാര്‍ഷിക ഉല്‍പ്പാദനശേഷി 20 ലക്ഷം യൂണിറ്റിലെത്തിക്കുകയാണു സുസുക്കിയുടെ ലക്ഷ്യം. മാത്രമല്ല 2017 – 2018ല്‍ നാലു പുതിയ മോഡലുകളാണു കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.

മൂന്നു വര്‍ഷത്തിനകം ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തേക്കു മുന്നേറുമെന്നു ജനീവ മോട്ടോര്‍ ഷോയ്ക്കിടെ സുസുക്കി എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജരും ഗ്ലോബല്‍ ഓട്ടമോട്ടീവ് ഓപ്പറേഷന്‍സ് മാനേജിങ് ഓഫിസറുമായ കിഞ്ചി സൈതോ പറഞ്ഞു.

Top