സിക്‌സടിച്ച് ജയം ഉറപ്പിച്ച് സഞ്ജു; ടോപ് സ്‌കോറര്‍; ഇന്ത്യക്ക് പരമ്പര

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയം പിടിച്ച് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തിൽ 162 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് കണ്ടെത്തിയാണ് വിജയവും പരമ്പരയും ഉറപ്പിച്ചത്.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണ് ടീമിന്റെ ടോപ് സ്‌കോറർ. നാല് സിക്‌സും മൂന്ന് ഫോറും സഹിതമാണ് സഞ്ജുവിന്റെ കിടിലൻ ബാറ്റിങ്. 39 പന്തിൽ 43 റൺസുമായി മലയാളി താരം പുറത്താകാതെ നിന്നു. സഞ്ജുവിനൊപ്പം അക്ഷർ പട്ടേൽ ആറ് റൺസുമായി പുറത്താകാതെ നിന്നു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെഎൽ രാഹുലിന് നഷ്ടമായി. താരം ഒരു റൺ മാത്രമാണ് എടുത്തത്.

Top