ശ്രീലങ്കയെ എട്ടു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് വമ്പന്‍ ജയം

ധരംശാല: ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ടി20 പരമ്പരയിലെ രണ്ടാം മത്സത്തില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് വമ്പന്‍ ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 20ന് സ്വന്തമാക്കി. എട്ട വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം.

ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന് തുടര്‍ച്ചയായ മൂന്നാം പരമ്പരയും ഇന്ത്യക്ക് പതിനൊന്നാം ജയവും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി.

സഞ്ജു 25 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 15 പന്തില്‍ 39 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി. മൂന്നാം വിക്കറ്റില്‍ ശ്രേയസും സഞ്ജുവും പടുത്തുയര്‍ത്തിയ നിര്‍ണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 183-5, ഇന്ത്യ 17.1ഓവറില്‍ 186-3

Top