India beat SA by 124 runs to win Nagpur Test

നാഗ്പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 124 റണ്‍സിന്റെ മിന്നുന്ന വിജയം. ഏഴു വിക്കറ്റുകള്‍ കീശയിലാക്കി ആര്‍. അശ്വിനാണ് വിരാട് കോഹ്ലിക്കും സംഘത്തിനും വിജയമൊരുക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ 310 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്ക 185 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ ഇന്ത്യ 215, 173 ദക്ഷിണാഫ്രിക്ക 79, 185

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 11 വർഷത്തിന് ശേഷമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. വിദേശത്ത് ദക്ഷിണാഫ്രിക്ക പരമ്പര തോൽക്കുന്നത് ഒമ്പത് വർഷത്തിന് ശേഷവും.ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലുമായി ആർ.അശ്വിൻ 12 വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റാണ് അശ്വിൻ നേടിയത്.

Top