ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ: 284ന് പുറത്ത്

ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്ത്. ഇതോടെ ഇന്ത്യക്ക് ലഭിച്ചത് 13 റണ്‍സിന്റെ നിര്‍ണായക ലീഡാണ്. അഞ്ചിന് 84റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. അതിനുള്ളില്‍ എല്ലാ ബാറ്റര്‍മാരെയും പവലിയനിലെത്തിച്ച് ഇന്ത്യന്‍ ബൗളർമാർ മിടുക്ക് കാട്ടി. സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.140 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് താരം സെഞ്ചുറി നേടുന്നത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് എജ്ബാസ്റ്റണില്‍ പിറന്നത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും സ്വന്തമാക്കി.

Top