ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്മിന്റണില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ

ബാങ്കോക്ക്: ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്മിന്റണില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. 73 വയസ് പ്രായമുള്ള ടീം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഫൈനല്‍. വെള്ളിയാഴ്ച നടന്ന സെമിയില്‍ 2016-ലെ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ 3-2ന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് കിഡംബി ശ്രീകാന്ത്, സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവര്‍ തന്നെയാണ് ഡെന്‍മാര്‍ക്കിനെതിരെയും ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മെയ് 15 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്‍ഡൊനീഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.

Top