ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറും. ഇന്ത്യന്‍ നിരയില്‍ ആകെ നാല് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയില്‍ ഒരു മാറ്റവുമാണുള്ളത്.

രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ യഥാക്രമം അക്‌സറിനും മുകേഷിനും പകരക്കാരായപ്പോള്‍ ജുറേലും സര്‍ഫറാസും യഥാക്രമം ഭരതിനും ശ്രേയാസിനും പകരക്കാരായി ടീമില്‍ ഇടം നേടി. ഇംഗ്ലണ്ട് നിരയില്‍ ഷൊഐബ് ബാഷിറിനു പകരം മാര്‍ക്ക് വുഡ് ഇടം നേടി.അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍, കെഎസ് ഭരത്, ശ്രേയാസ് അയ്യര്‍ എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്.

Top