സെമി സാധ്യത ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; പോരാട്ടം ബംഗ്ലാദേശുമായി

ലണ്ടന്‍: ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. സെമി ഉറപ്പിക്കാനായാണ് ഇന്ത്യയുടെ പോരാട്ടം. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഏഴ് മത്സരങ്ങളിന്‍ നിന്ന് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശ്.

ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയമടക്കം മികച്ച ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധസെഞ്ചുറികളുമായി ഇന്ത്യന്‍ നായകനും നല്ല ഫോമിലാണ്. എന്നാല്‍ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ കോഹ്ലിക്ക് സെഞ്ചുറി നേടാനായിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

കാല്‍വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പകരം മയാങ്ക് അഗര്‍വാളിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനോടുള്ള മത്സരത്തില്‍ ഓപ്പണിങ് പാടെ പരാജയപ്പെട്ടതും ധോണിയും ജാദവും അവസരത്തിനൊത്ത് ബാറ്റു വീശാതിരുന്നതും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.

Top