ഇന്ത്യ-ബംഗ്ലാദേശ് മത്സരം;രോഹിത് ശർമയ്ക്ക് അർദ്ധസെഞ്ച്വറി

ലണ്ടൻ : രോഹിത് ശർമയ്ക്ക് ബംഗ്ലാദേശിനെതിരെ അർദ്ധസെഞ്ച്വറി. 45 ബോളിൽ നിന്നാണ് രോഹിത് 50 റൺസ് നേടിയത്. കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേദാർ ജാദവിനു പകരം ദിനേശ് കാർത്തിക്കും,കുൽദീപ് യാദവിനു പകരം ഭുവനേശ്വർ കുമാറുമാണ് ഇന്ത്യൻ ടീമിലുള്ളത്.

ഇത്രയും കാലത്തെ 35 ഏകദിനമത്സരങ്ങളിൽ 5 എണ്ണം മാത്രമേ ബംഗ്ലാദേശിന് നേടാനായുള്ളെങ്കിലും, ഇന്ത്യയുടെ സെമിസാധ്യത ഊട്ടിയുറപ്പിക്കുന്ന ഇന്നത്തെ മത്സരം ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റു നോക്കുന്ന ഒന്നാണ്.

Top