India-Bangladesh bid to rescue elephant stranded by flood

ഢാക്ക: ആസാമിലെ വെള്ളപ്പൊക്കത്തില്‍ ബംഗ്ലാദേശിലേക്ക് ഒഴുകിപ്പോയ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലമായി.

ഇന്നു രാവിലെ ഏഴു മണിയോടെ ബംഗ്ലാദേശിലെ സരിഷബാര്‍ഹിയിലെ കോയ്‌റ ഗ്രാമത്തില്‍ വച്ചാണ് ബംഗബഹദൂര്‍ (ഹീറോ ഒഫ് ബംഗാള്‍) എന്ന പേരുള്ള ആന ചെരിഞ്ഞത്.

കഴിഞ്ഞ 27 നാണ് ബ്രഹ്മപുത്ര നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആസമിലെ ധുബ്രി ജില്ലയില്‍ വച്ച് പിടിയാന ഒഴുകിപ്പോയത്. ആനയെ ബംഗ്ലാദേശില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു.
bangaladesh
വെള്ളപ്പെക്കത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും കൂട്ടു പിരിഞ്ഞതോടെ പിടിയാന അക്രമാസക്തയായിരുന്നു. ഭക്ഷണം തേടിനടക്കുന്ന ആന ഇടയ്ക്ക് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

പിന്നീട് വലിയൊരു കുഴിയില്‍ വീണ ആനയെ ആഗസ്റ്റ് 11നാണ് ബംഗ്ലാദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് സരിഷബാര്‍ഹിയിലെ കോയ്‌റ ഗ്രാമത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും സംരക്ഷണയിലായിരുന്നു ആന.

ആരോഗ്യാവസ്ഥ മോശമായ ആനയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അധികൃതര്‍ ശ്രമം നടത്തി വരികയായിരുന്നു. ആനയെ ഇന്ത്യയില്‍ തിരികെ എത്തിക്കാന്‍ മൂന്നംഗ സംഘം ബംഗ്ലാദേശില്‍ എത്തിയിരുന്നു. പിന്നീട് ചികിത്സയും ഭക്ഷണവും നല്‍കിയെങ്കിലും ഇന്നു രാവിലെ ആന മരണത്തിന് കീഴടങ്ങുകയായിരുന്നു. നാലു ടണ്‍ ഭാരമുണ്ട്.

Top