ഇന്ത്യ ഓസ്‌ട്രേലിയയുടെ പ്രധാന വാണിജ്യ നിക്ഷേപ പങ്കാളി: സ്റ്റീവ് സിയോബോ

ഓസ്‌ട്രേലിയ: 2020 ആകുമ്പോള്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 1.9 ബില്ല്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ വാണിജ്യ വകുപ്പ് മന്ത്രി സ്റ്റീവ് സിയോബോ.

ഓസ്‌ട്രേലിയയുടെ പ്രധാന വാണിജ്യ നിക്ഷേപ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും 274500 സന്ദര്‍ശകരാണ് ഓസ്‌ട്രേലിയയിലേക്കെത്തിയത്. ഇത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 15.3 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയില്‍ ചിലവഴിച്ചത് 1.3 ബില്ല്യണ്‍ ഡോളറാണ്. സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്താണ്.

Top