ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

മെല്‍ബണ്‍; ഓസ്‌ട്രേലിയയുമായുള്ള പോരാട്ടത്തില്‍ വിജയം കണ്ട് ഇന്ത്യ. മെല്‍ബണില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏക ദിന ടെസ്റ്റില്‍ ഏഴ് വിക്കറ്റിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ വിജയത്തിലെത്തിയത്.

87 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയും, 61 റണ്‍സ് നേടിയ കേദാര്‍ ജാദവുമാണ് ഇന്ത്യയെ 7 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തിലേക്ക് നയിച്ചത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്കോര്‍ : ഓസ്ട്രേലിയ – 230, ഇന്ത്യ 234/3 (49.2 ഓവര്‍). ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.

Top