ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ്‌ പരമ്പര ഇന്ന് തുടങ്ങും

ഡ്‌ലെയ്‌ഡ്: ഇന്ത്യ, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡിൽ ഇന്ത്യന്‍സമയം രാവിലെ 9.30ന് തുടങ്ങും. വിരാട് കോലി നയിക്കുന്ന ഇന്ത്യ ഇന്നലെ തന്നെ ആദ്യ ഇലവനെ പ്രഖ്യാപിച്ചിരുന്നു.

വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ പകല്‍-രാത്രി ടെസ്റ്റാണിത്. ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലെ പരിശീലന മത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെ എല്‍ രാഹുലും ശുഭ്‌മാന്‍ ഗില്ലും കളിക്കുന്നില്ല.

Top