ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; പാണ്ഡ്യയും ജഡേജയുമില്ല

സ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഉണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ജഡേജ ടീമില്‍ ഇടം നേടുമെങ്കില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇരു താരങ്ങളും 2018ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. അന്ന് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ജഡേജ ആദ്യ ഇലവനില്‍ ഇറങ്ങിയെങ്കിലും പാണ്ഡ്യക്ക് ആദ്യ ഇലവനില്‍ പരമ്പരയില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. സ്പിന്നര്‍മാരായി രവിചന്ദ്ര അശ്വിനും കുല്‍ദീപ് യാദവിനുമാവും വിക്കറ്റ് ലഭിക്കുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഹര്‍ദിക് പുറം ഭാഗത്തേറ്റ പരുക്ക് മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. പരുക്ക് മാറി താരം ഇന്ത്യക്ക് വേണ്ടി ഇതുവരെ കളിച്ചിട്ടില്ല. നിലവില്‍ ടെസ്റ്റ് മത്സരത്തിന് താരം തയ്യാറല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

Top