ഓസ്‌ട്രേലിയ-ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; മൂന്നാം ദിനത്തില്‍ സെഞ്ച്വറി നേടി കൊഹ്ലി

പെര്‍ത്ത്: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടി വീരാട് കൊഹ്ലി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ച്വറി നേടിത്. 216 പന്തുകളില്‍ നിന്നാണ് കൊഹ്ലി സെഞ്ച്വറി തികച്ചത്.

ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 100 റണ്‍സുമായി കൊഹ്ലിയും 18 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍. ഒടുവിലത്തെ വിവരം അനുസരിച്ച് നാലു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മുന്നേറുന്നത്.

മൂന്നാം ദിനത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നഥാന്‍ ലിയോണിന്റെ പന്തില്‍ ടിം പെയ്ന്‍ പിടിച്ചാണ് രഹാനെ പുറത്തായത്. വെറും രണ്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്.

ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 326 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്.

Top