ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 അവസാന മത്സരം ഇന്ന് സിഡ്‌നിയിൽ

സിഡ്‌നി: മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ രണ്ടു മത്സരങ്ങളും സ്വന്തമാക്കിയ ഇന്ത്യ ഇന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 1.40 ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ ഓസിസിനെ നേരിടുക. പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിയെങ്കിലും അവസാന മത്സരമെങ്കിലും നേടാനുള്ള തയ്യാറെടുപ്പോടെയാണ് ഒസീസ് ഇന്ന് ഇറങ്ങുക.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഇന്ത്യന്‍ ടീമിനു തിളങ്ങാനായിട്ടുണ്ട്. സിഡ്‌നിയില്‍ ഇതുവരെ ഇന്ത്യ ഓസിസിനോട് ട്വന്റി 20 മത്സരത്തില്‍ പരാജയപ്പെട്ടിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് പരാജയപ്പെട്ട ഓസ്‌ട്രേലിയയെ ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറുവിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.

Top