ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം; 2000 റണ്‍സ് പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ

rohith sarma11

ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരെ 2000 റണ്‍സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനും കൂടിയാണ് രോഹിത് ശര്‍മ്മ.

വെറും 37 ഇന്നിങ്‌സില്‍ നിന്നും 62 ന് മുകളില്‍ ശരാശരിയില്‍ ഓസ്ട്രേലിയക്കെതിരെ 2000 റണ്‍സ് നേടിയ രോഹിത് ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാന്‍ കൂടിയാണ്. മത്സരത്തില്‍ 70 പന്തില്‍ 57 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ്മ പുറത്തായത്. മൂന്ന് ഫോറും ഒരു സിക്‌സും രോഹിത് ശര്‍മ്മ മത്സരത്തില്‍ നേടി.

Top