ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ന് ഉച്ചയ്ക്ക് മുംബൈയില്‍

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ന് തുടങ്ങും. മുംബൈയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളാണ് ഇന്ന് കളിക്കളത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്.

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാവുന്നതായിരിക്കും. വിരാട് കോലി നാലാംസ്ഥാനത്തേക്ക് ആയിരിക്കും ഇറങ്ങുക.

വാംഖഡേയില്‍ മഞ്ഞുവീഴ്ച ഉള്ളത് കൊണ്ട് ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ ആണ് സാധ്യത.

Top