ചെന്നൈ ഏകദിനം ; ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ചെന്നൈ : ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

ശിഖര്‍ ധവാന് പകരം അജിങ്ക്യ രഹാനെയാണ് ഓപ്പണിങ് സ്ഥാനത്ത്.

ശ്രീലങ്കയക്കെതിരെ കളിച്ച കെ.എല്‍.രാഹുലിനെ ആദ്യഇലവനില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മനീഷ് പാണ്ഡെ ടീമില്‍ ഇടം പിടിച്ചു.

എന്നാല്‍ രവീന്ദ്ര ജഡേജ ഇന്ന് കളിക്കില്ല.

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നടക്കുന്ന ഓസ്‌ട്രേലിയയുടെ ആദ്യ ഏകദിന പരമ്പരയാണിത്.

Top