ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറുമായ് ലീഡ് നിലനിര്‍ത്തി ഇന്ത്യ

ന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ലീഡ് നേടി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 15 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ 235 റണ്‍സിനാണ് പുറത്താക്കിയത്.

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷട്‌പ്പെടുത്തി 151 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ആകെ സ്‌കോര്‍ 166 റണ്‍സായി.

ടീം സ്‌കോര്‍ 63ല്‍ നില്‍ക്കെ 18 റണ്‍സ് നേടിയ മുരളി വിജയ് പുറത്തായി. പിന്നാലെ അര്‍ദ്ധ സെഞ്ച്വറിയില്‍ 44 റണ്‍സുമായി രാഹുലും പുറത്തായി. നായകന്‍ കോഹ്‌ലിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്നിങ്‌സില്‍ മികച്ച ചെറുത്തുനില്‍പ്പുമായി പൂജാര ക്രീസിലുണ്ട്. 127 പന്തുകള്‍ നേരിട്ട പൂജാര 40 റണ്‍സ് നേടിയിട്ടുള്ളത്. ഒരു റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ്, ലഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്ക്കായി അശ്വിനും ബുംമ്രയും മൂന്നു വീതവും ഇഷാന്ത് ശര്‍മ്മയും ഷമിയും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 250 ല്‍ അവസാനിച്ചിരുന്നു. എന്നാല്‍ ചേതേശ്വര്‍ പൂജാരുടെ സെഞ്ചുറി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കി 245 പന്തുകള്‍ നേരിട്ട് പൂജാര 123 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.

Top