ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം; ടീമിൽ ഇടം നേടിയവർ ഇവരാണ്

അഡ്‌ലെയ്ഡ്: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 നു ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ വിരാട് കോലിയാണ് ക്യാപ്റ്റൻ. കോലിക്ക് പുറമെ മായങ്ക് അഗര്‍വാള്‍, പൃഥ്വിഷാ, ചേതേശ്വര്‍ പൂജാര, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവരടങ്ങുന്നതാണ് ബാറ്റിങ് നിര. ഓള്‍റൗണ്ടര്‍മാരായ ഹനുമ വിഹാരിയും അശ്വിനും ബാറ്റ് ചെയ്യുന്നവരാണ്. ബൗളിങ് വിഭാഗത്തില്‍ ടീമിലിടം നേടിയത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അശ്വിന്‍ മാത്രമാണ് ടീമിലുള്ളത്. വൃദ്ധിമാന്‍ സാഹ ടീമിന്റെ വിക്കറ്റ് കീപ്പറാകുക.

ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവര്‍ക്ക് ടീമിലിടം നേടാനായിട്ടില്ല. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് പേസര്‍മാരെയാണ് ഇന്ത്യ അണിനിരത്തുക. ടീം ലൈനപ്പ്: വിരാട് കോലി (നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകന്‍), ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Top