ഓസ്ട്രലിയക്കെതിരായ ട്വന്റി-ട്വന്റി; മത്സരത്തിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഓസ്ട്രലിയക്കെതിരായ ഏകദിന ,ട്വന്റി-ട്വന്റി മത്സരത്തിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. വിശ്രമത്തിലായിരുന്ന വീരാട് കൊഹ്‌ലിയും ബുംറയും ടീമില്‍ തിരിച്ചെത്തി. ഓസിസ് പര്യടനത്തിനിടെ പുറത്തായ കെ എല്‍ രാഹുലും മായക് മാര്‍ക്കണ്ഡയും ട്വന്റി-ട്വന്റി ടീമിലുണ്ട്.

എന്നാല്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ട്വന്റി-ട്വന്റിയില്‍ നിന്നും ആദ്യ രണ്ട് ഏകദിനത്തില്‍ നിന്നും വിശ്രമം അനുവദിച്ചു. ഭൂവനേശ്വറിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമില്‍ കേറി. ന്യൂസിലന്റ് പര്യടനത്തിലുണ്ടായ അഹമ്മദും ഇത്തവണ ടീമില്‍ ഇല്ല. ഏകദിനത്തില്‍ കാര്‍ത്തികിന് പകരം ഋഷഭ് പന്ത് ടീമില്‍ അംഗമായി.

രണ്ട് ട്വന്റി-ട്വന്റിയും അഞ്ചു ഏകദിനവുമാണ് ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയില്‍ ഉള്ളത്. ഈ മാസം 24 ന് വിശാഖപട്ടണത്തുവെച്ച് 2020 മത്സരത്തിന് തുടക്കമാകും.

ട്വന്റി-ട്വന്റി ടീം അംഗങ്ങള്‍

കൊഹ്‌ലി, രോഹിത്ത്, കെ എല്‍ രാഹുല്‍, ധവാന്‍, ഋഷഭ് പന്ത്, കാര്‍ത്തിക്, ധോണി, ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍, വിജയ് ശങ്കര്‍, ചാഹല്‍, ബുംറ, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ്, മായക് മാര്‍ക്കണ്ഡെ.

ആദ്യ രണ്ടു ഏകദിനത്തിലെ ടീം അംഗങ്ങള്‍

കൊഹ്‌ലി, രോഹിത്, ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക്, ബുംറ, ഷാമി, ചാഹല്‍, കുല്‍ദീപ്, വിജയ് ശങ്കര്‍, പന്ത്, സിദ്ധാര്‍ത്ഥ്, രാഹുല്‍.
അവസാന മൂന്ന് ഏകദിനത്തില്‍ കൗളിന് പകരം ഭൂവനേശ്വര്‍ കുമാര്‍ കളത്തിലിറങ്ങും.

Top