പരുക്ക് ഭേതമായില്ല; പൃഥ്വി ഷായെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി, പകരക്കാരനായ് മായങ്ക്

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്‍ നിന്നും പൃഥ്വി ഷായെ മാറ്റി നിര്‍ത്തി. താരത്തിന്റെ പരുക്ക് ഭേതമാവാത്തതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടകയുടെ മായങ്ക് അഗര്‍വാളിനെയാണ് ഷായ്ക്കു പകരം ടീമിലേക്ക് എടുത്തിരിക്കുന്നത്.

കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളിലും ഷാ കളിച്ചില്ല. പകരക്കാരനായി എത്തിയ മുരളി വിജയ്ക്കു രണ്ടു ടെസ്റ്റുകളിലും തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് മായങ്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ടെസ്റ്റ് മത്സരങ്ങള്‍ക്കു മുന്നോടിയായി ഓസ്‌ട്രേലിയ ഇലവനെതിരെ നടന്ന മത്സരത്തിനിടെയാണ് ഷായ്ക്കു പരുക്കേറ്റത്. പരുക്ക് ഭേദമായ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ വൈകാതെ ഓസ്‌ട്രേലിയയിലുള്ള ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു.

Top