ബോക്സിങ് ഡേ ടെസ്റ്റ്; ഓസ്‌ട്രേലിയ 195 റണ്‍സിന് പുറത്ത്

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ 195 റണ്‍സിന് പുറത്ത്. ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഓസ്ട്രേലിയ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കുകയായിരുന്നു. ജസ്പ്രീത് ബുംറ (4) അശ്വിൻ (3) മുഹമ്മദ് സിറാജ് (2) രവീന്ദ്ര ജഡേജ (1) എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. മാത്യു വേഡ് (30), മാർനസ് ലബുഷെയ്ൻ (48), ട്രാവിസ് ഹെഡ് (38) എന്നിവരാണ് ഇന്ത്യന്‍ ആക്രമണത്തില്‍ പിടിച്ചു നിന്ന ഒസീസ് താരങ്ങൾ.

നഥാൻ ലയൺ (20), കാമറൂണ്‍ ഗ്രീന്‍ (12), പെയ്ന്‍ (13), പാറ്റ് കമ്മിൻസ് (8) റണ്‍സുകളെടുത്തു. 10 പന്തുകൾ നേരിട്ട ഓ​പ്പ​ണ​ർ ജോ ​ബേ​ൺ​സി​നെ ബും​മ്രയും സ്റ്റീവന്‍ സ്മിത്തിനെ അ​ശ്വി​നും പൂജ്യത്തിനു കളത്തിൽ നിന്നും മടക്കി. നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് ഓസ്ട്രേലിയക്കായിരുന്നു ജയം.

Top