ഇന്ത്യ- ആസ്ട്രേലിയ; വാശിയേറിയ അവസാന മത്സരം ഇന്ന് ബംഗളൂരുവില്‍ നടക്കും

ന്ത്യ ആസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ചാണ് കളി നടക്കുന്നത്. ഇന്ന് നടക്കുന്ന കളി രണ്ട് ടീമുകള്‍ക്കും വളരെ നിര്‍ണായകമാണ്. ആരാണ് പരമ്പര സ്വന്തമാക്കുക എന്ന് ഇന്ന് അറിയും.

രണ്ട് ടീമുകളും ഒരോ മത്സരങ്ങള്‍ ജയിച്ച് തുല്യ നിലയിലാണുള്ളത്. മത്സരത്തിന്‍ റിഷഭ് പന്ത് കളിക്കില്ലെങ്കിലും പകരം കെ.എല്‍ രാഹുല്‍ തന്നെ ഇറങ്ങുന്നതായിരിക്കും.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹ്ത് ശര്‍മയും ക്യാപ്ടന്‍ വിരാട് കോഹ്‌ലിയിലുമാണ് പ്രതീക്ഷ.

വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, ലബുഷെയ്‌ൻ എന്നീ കരുത്തുറ്റ മത്സരാർത്ഥികളാണ് ആസ്ട്രേലിയ ടീമിലുള്ളത്.

Top