നാലാം ഏക ദിനത്തില്‍ മൂന്നാം അമ്പയര്‍ എടുത്ത തീരുമാനത്തോട് വിയോജിച്ച് കൊഹ്ലി

kohli

ഇന്ത്യ ഓസ്‌ട്രേലിയ ഏക ദിന പരമ്പരയില്‍ മൂന്നാം അമ്പയറുടെ തീരുമാനങ്ങള്‍ വിവാദമായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ദിന പരമ്പരയില്‍ നാലാം മത്സരം നടന്ന ഇന്നലെ ഓസീസിന്റെ വിജയശില്പിയായ ആഷ്ടണ്‍ ടേണറിനെതിരെ ഇന്ത്യ നടത്തിയ വിക്കറ്റ് അപ്പീലില്‍ മൂന്നാം അമ്പയര്‍ നോട്ടൗട്ട് വിളിച്ചതാണ് ഇന്ത്യന്‍ ക്യാപ്‌റ്റെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ നാല്‍പ്പത്തിനാലാം ഓവറിലായിരുന്നു സംഭവം. ചാഹലെറിഞ്ഞ ഓവറില്‍ വൈഡായെത്തിയ പന്ത് അടിക്കാനുള്ള ടേണറിന്റെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സ്റ്റമ്പൗട്ടാക്കുന്ന സമയത്ത് ക്രീസില്‍ ബാറ്റ്‌സ്മാന്റെ കാലുണ്ടായിരുന്നതിനാല്‍ റീപ്ലേകള്‍ക്കൊടുവില്‍ അത് വിക്കറ്റല്ലെന്ന് തെളിയുകയും, മൂന്നാം അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയും ചെയ്തു.

എന്നാല്‍ അത് ക്യാച്ചൗട്ടാണോയെന്ന സംശയം അപ്പോളേക്കും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉടലെടുത്തു. ബാറ്റില്‍ ചെറിയ രീതിയില്‍ പന്ത് മുട്ടിയെന്ന രീതിയില്‍ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നെങ്കിലും അമ്പെയര്‍ ആ പന്ത് വൈഡ് ബോള്‍ വിളിക്കുകയായിരുന്നു. ഈ തീരുമാനം ഇന്ത്യന്‍ താരങ്ങളെ നിരാശരാക്കി. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ഞെട്ടിയ കൊഹ്ലി വലിയ രോക്ഷത്തോടെയാണ് പിന്നീട് ഫീല്‍ഡില്‍ കാണപ്പെട്ടത്.

Top