പാക് പ്രകോപനത്തിന് ഇന്ത്യന്‍ തിരിച്ചടി; രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു

kashmir

കശ്മീര്‍: കശ്മീരില്‍ പാക് പ്രകോപനത്തിന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ രജൗരി, പൂഞ്ച് മേഖലകളിലാണ് വെടിവയ്പുണ്ടായത്.

ബുധനാഴ്ച രാത്രി പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മോര്‍ട്ടാര്‍ ബോംബുകളും ഷെല്ലുകളും പ്രയോഗിച്ചു. സിവിലിയന്‍ മേഖലകള്‍ക്കു നേര്‍ക്കും ആക്രമണമുണ്ടായി. ഇന്ത്യന്‍ സൈന്യം തിരിച്ചു നടത്തിയ വെടിവയ്പില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നാലുദിവസത്തിനിടെ 10-ല്‍ അധികം വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രകോപനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നല്‍കുന്നുണ്ട്.

Top