ഇന്ത്യന്‍ വ്യോമസേന ജയ്‌ഷെയുടെ നാലു കേന്ദ്രങ്ങള്‍ തകര്‍ത്തു; റഡാര്‍ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ നാലു കെട്ടിടങ്ങള്‍ തകര്‍ന്നതായി സ്ഥിരീകരിച്ചു. ജയ്‌ഷെ മുഹമ്മദ് നടത്തുന്ന മദ്രസയ്ക്കകത്തുള്ള കെട്ടിടങ്ങളാണ് തകര്‍ന്നത്. റഡാര്‍ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം നടത്തിയത്.

ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തില്‍ നാലു കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും,തെളിവുകളും ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. മിന്നലാക്രമണത്തിനു ശേഷം പാക്ക് സൈന്യം മദ്രസ മുദ്ര വച്ചതും, മാദ്ധ്യമപ്രവര്‍ത്തകര്‍ മദ്രസ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നതും ഇതുമൂലമാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഭീകര കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല.

ഇന്ത്യന്‍ സേന തകര്‍ത്ത കെട്ടിടങ്ങളിലൊന്ന് മസൂദ് അസറിന്റെ അതിഥി കേന്ദ്രമായിരുന്നു, മറ്റൊന്ന് സെമിനാരിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതും,മറ്റൊന്ന് പരിശീലനം നടത്തുന്നവര്‍ക്കുള്ളതും,നാലാമത്തേത് പരിശീലനം നേടുന്നവര്‍ക്കുള്ളതുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top