India athletics coach Nikolai Snesarev detained by Rio police

റിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ച് അറസ്റ്റില്‍. മലയാളി താരം ഒപി ജെയ്ഷയുടെ കോച്ച് നിക്കോളേയ് സ്‌നെസരേവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒപി ജെയ്ഷ, ലിളിത ബാബര്‍, സുധ സിംഗ് എന്നിവരുടെ കോച്ചാണ് ബെലാറസ്സുകാരനായ നിക്കോളേയ്.

മാരത്തണ്‍ മത്സരത്തിനു ശേഷം തളര്‍ച്ച തോന്നിയ ജെയ്ഷയെ ഒളിമ്പിക്‌സ് വില്ലേജില്‍ എത്തിച്ചതിനു ശേഷമായിരുന്നു സംഭവം. ജെയ്ഷയൊക്കൊപ്പം ആശുപത്രിയുടെ അകത്തേക്ക് കോച്ചിനെ പ്രവേശിപ്പിക്കില്ലെന്ന് വനിത ഡോക്ടര്‍ പറഞ്ഞു.

പകരം സഹപരിശീലകനും മലയാളിയുമായ രാധാകൃഷ്ണന്‍ നായരെ ജെയ്ഷയ്‌ക്കൊപ്പം നില്‍ക്കാന്‍ അനുവദിച്ചു. ഇതില്‍ ക്ഷുഭിതനായാണ് കോച്ച് വനിത ഡോക്ടറെ പിടിച്ചുതള്ളുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു.

ഡോക്ടറുടെ പരാതിയില്‍ കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 10 മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ കോച്ചിനെ ബ്രസീലിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മോചിപ്പിച്ചത്.

Top