അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് മനുഷ്യവകാശ കൗണ്‍സില്‍ സമ്മേളനത്തിൽ ഇന്ത്യ

ഫ്ഗാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ കൗണ്‍സിലിന്റെ അന്‍പതാമത് സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാന്റെ അയല്‍രാജ്യവും ദീര്‍ഘകാല പങ്കാളിയുമായ രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ട് വരുന്നതില്‍ ഇന്ത്യയ്‌ക്കും പങ്കുണ്ട്. സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇന്ത്യയ്‌ക്ക് ഉത്കണ്ഠയുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യലംഘനമാണ് അവിടെ നടക്കുന്നതെന്നും സമ്മേളനത്തില്‍ ഇന്ത്യ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനുള്ള അവകാശമുള്‍പ്പെടെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ പൗരന്‍മാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം വരെ നിഷേധിച്ചിരിക്കുന്ന അവസ്ഥയാണ് . രാജ്യത്തെ ഞെട്ടിച്ച ഭൂകമ്പത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിക്കുകയും ചെയ്തു. 27 ടണ്‍ അടിയന്തര ദുരന്ത സഹായമാണ് രണ്ട് വിമാനങ്ങളിലായി ഇന്ത്യ അഫ്ഗാനില്‍ എത്തിച്ചത്.

Top