പാക്കിസ്ഥാനിൽ അറസ്റ്റിലായ ഇന്ത്യൻ പൗരന്റെ വിശദാംശങ്ങൾ തേടി ഇന്ത്യ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ പൊലീസ് അറസ്റ്റ് ചെയ്ത ഇ​​​ന്ത്യ​​​ൻ പൗരന്റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടി പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ സ​​​മീ​​​പി​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ 19 നാ​​​​ണു മും​​​​ബൈ ജോ​​​​ഗേ​​​​ശ്വ​​​​രി സ്വ​​​​ദേ​​​​ശി ഷെ​​​​യ്ക് ന​​​​ബി അ​​​​ഹ​​​​മ്മ​​​​ദി​​​നെ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. യാ​​​ത്രാ​​​രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള യാ​​​​ത്രാ​​​​രേ​​​​ഖ​​​​ക​​​​ളും ന​​​​ബി അ​​​​ഹ​​​​മ്മ​​​​ദി​​​​ന്റെ കൈ​​​​വ​​​​ശ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പാ​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ റോ​​​​ഡി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ന​​​ബി അ​​​ഹ​​​മ്മ​​​ദി​​​നെ പോ​​​ലീ​​​സ് സം​​​ഘം ചെ​​​​ക്പോ​​​​സ്റ്റി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ വീ​​സാ രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​നു ക​​​​ഴി​​​​യാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ ക​​​സ്റ്റ​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

അ​​​​റ​​​​സ്റ്റ്‌​ വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നു ന​​​​യ​​​​ത​​​​ന്ത്ര​​​​സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീഷ​​​​ൻ പാ​​​​ക് സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ച്ചു​​​​വെ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​യാ​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

അതേസമയം പാക്കസ്ഥാനിൽ അറസ്റ്റിയാലിരിക്കുന്നത് ഇന്ത്യയിൽ നിന്നും കാണാതായ സിമി പ്രവർത്തകനാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ചാ​​​​ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​​നെ പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ബി അ​​​​ഹ​​​​മ്മ​​​​ദി​​​​ന്റെ അ​​​​റ​​​​സ്റ്റ്.

Top