ഏഷ്യ കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ രണ്ട് മലയാളികള്‍

മുംബൈ:ഏഷ്യ കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 34 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച സാധ്യതാ ടീമില്‍ ഉള്‍പ്പെട്ടിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നീ മലയാളി താരങ്ങള്‍ ടീമിലെ സ്ഥാനം നില നിര്‍ത്തിയിട്ടുണ്ട്.

ജനുവരി ആദ്യ വാരം ആണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടീം ഏഷ്യാ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കുന്നുണ്ട്.

ടീമില്‍ ഉള്‍പ്പെട്ടവര്‍- ഗോള്‍കീപ്പര്‍മാര്‍ ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദ്രര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം പ്രിതം കോട്ടാല്‍, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സാര്‍ഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്. മധ്യനിര ഉദാന്ത സിങ്, ജാക്കിചന്ദ്‌സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനീത് റായ്, റൗളിന് ബോര്‍ജസ്, അനിരുദ്ധ് ഥാപ, ജര്‍മന്‍ പി സിങ്, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചങ്‌തേ. മുന്നേറ്റം സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖല്വ, ബല്‍വന്ദ് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗന്ദരി, സുമീത് പാസി.

Top