ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പോരാടാനുറച്ച് ഇന്ത്യയും സിറിയയും

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സിറിയയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യ.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് സിറിയന്‍ റിപ്പബ്ലിക് നേതാവ് അഹമ്മദ് ബാദര്‍ എഡ്ഡിന്‍ മുഹമ്മദ് ആബിദ് ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇക്കാര്യം അറിയിച്ചത്.

ഭീകരതയെ തുടച്ചു നീക്കാനുള്ള ഏതു പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയ രാജ്‌നാഥ് സിംഗ്, ഇന്ത്യ- സിറിയ ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും അഹമ്മദ് ബാദറുമായി ചര്‍ച്ച ചെയ്തു.

ഭീകരതയ്ക്കും രാജ്യ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്കും പുറമേ മറ്റ് നിരവധി കാര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

Top