അഫ്ഗാന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യയും റഷ്യയും

putinn modii

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി 45 മിനിറ്റ് സമയം ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാന്‍ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചര്‍ച്ചയായി. സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച തുടരാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.

 

 

Top