ഇന്ത്യ- ഫ്രാന്‍സ് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണയായി

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യ- ഫ്രാന്‍സ് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ വ്യാവസായിക മേഖലയില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ കൈക്കോര്‍ക്കും. ബഹിരാകശ പദ്ധതികളിലും ഗവേഷണത്തിലും സഹകരണം ശക്തമാക്കും.

ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും ധാരണപത്രം ഒപ്പിട്ടു. ഒ125 ഹെലികോപ്ടര്‍ നിര്‍മ്മാണത്തില്‍ എയര്‍ബസിനൊപ്പം ടാറ്റ വ്യാവസായിക പങ്കാളിയാകും. വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കാനും ധാരണയായി. 2026 ഇന്ത്യ – ഫ്രാന്‍സ് നവീകരണ വര്‍ഷമായി ആചരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.

Top