ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം ഈ സംസ്ഥാനങ്ങള്‍: അമിതാഭ് കാന്ത്

amithabh-kanth

ന്യൂഡല്‍ഹി: ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമാകുന്നത് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പ്രഥമ അബ്ദുള്‍ ഗാഫര്‍ ഖാന്‍ സ്മാരക പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശിച്ചത്.

സാമൂഹിക സൂചകങ്ങളില്‍ പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്നതും ഈ പ്രദേശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനായെങ്കിലും മാനവ വികസന സൂചികയില്‍ പിന്നിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ദക്ഷിണേന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ടെന്നും അമിതാഭ് കൂട്ടിച്ചേര്‍ത്തു.

Top