ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം വിഷയമാകും

ന്യൂഡൽഹി : ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. രാവിലെ 10 മണിക്ക് ഡൽഹി ഹൈദരാബാദ് ഹൗസിലാണ് ചർച്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ചർച്ചയിൽ പങ്കെടുക്കും. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് ശേഷം പ്രധാനപ്പെട്ട നയതന്ത്ര ചർച്ചയിലേക്കാണ് ഇന്ത്യയും അമേരിക്കയും കടക്കുന്നത്. യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്‌സ് സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ്
അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പങ്കെടുക്കും.

സമുദ്രസുരക്ഷ മുതൽ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ വരെ ഇന്ത്യയെ സഹായിക്കാൻ തയാറാണെന്ന് ചർച്ചയിൽ ഇന്ത്യയോട് അമേരിക്ക വ്യക്തമാക്കിയേക്കും. യുഎസ് ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതും ചർച്ച ചെയ്യും. ഇന്നലെ ഡൽഹിയിൽ എത്തിയ മാർക്ക് എസ്പർ രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top