ഇന്ത്യയുടെ പ്രതിരോധ പ്രവർത്തങ്ങളെ പിന്തുണച്ച് അമേരിക്ക

വാഷിംഗ്ടൺ : ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായമെത്തിക്കാൻ അമേരിക്ക പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് രാജ്യത്തിന് കൂടുതൽ മെഡിക്കൽ സഹായം എത്തിക്കുന്നുണ്ടെന്നും ബ്ലിങ്കൻ വ്യക്തമാക്കി. യുഎസിലെ നിരവധി ഉദ്യോഗസ്ഥർ ഇന്ത്യയ്ക്ക് സഹായമെത്തിക്കണമെന്ന ആവശ്യവുമായി ബൈഡൻ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ, കൊറോണ പ്രതിരോധ വാക്‌സിൻ, മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ എത്തിക്കണമെന്ന ആവശ്യവുമായാണ് ഇവർ രംഗത്തെത്തിയത്.കൊറോണ വാക്‌സിൻ ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ യുഎസ് ഉൾപ്പെടെയുളള

Top