ഇന്ത്യയുടെ കാർഷിക നിയമം ആഭ്യന്തര വിഷയമെന്ന് അമേരിക്കൻ സെനറ്റർമാർ

വാഷിംഗ്ടൺ: ഇന്ത്യയിലെ കാർഷിക നിയമം തികച്ചും ആഭ്യന്തരമായ നയത്തിന്റെ ഭാഗമാണെന്ന് അമേരിക്കൻ സെനറ്റർമാർ. നരേന്ദ്രമോദിയുടെ കാർഷിക നയങ്ങളെ പിന്തുണയ്ക്കണമെന്ന നിർദ്ദേശമാണ് സെനറ്റർമാർ നൽകിയിരിക്കുന്നത്. വിദേശകാര്യ നയങ്ങൾ പരിശോധിക്കുന്ന സമിതി മേധാവി മെനൻഡസിന്റെ നേതൃത്വത്തിലാണ് സെനറ്റർമാർ ഇന്ത്യൻ കാർഷിക നിയമത്തെ പ്രശംസിച്ചത്.

ഇന്ത്യയുടെ കാർഷിക നയങ്ങൾ ആഭ്യന്തരമായ സാഹചര്യങ്ങളെ മുൻനിർത്തിയാണ്. നരേന്ദ്രമോദിയുടെ നിലവിലെ കാർഷിക നയങ്ങൾ ഇന്ത്യയുടെ ഉൽപ്പാദന വിപണന പ്രക്രിയയ്ക്ക് വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കാർഷകരുടെ ക്ഷേമം മുൻനിർത്തിയുള്ള നിയമങ്ങളാണെന്ന ഇന്ത്യയുടെ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സെനറ്റർമാർ പറഞ്ഞു.

ഇന്ത്യ ഇന്ന് ലോകത്തെ നിരവധി രാജ്യങ്ങളെ ഭക്ഷ്യധാന്യം നൽകി സഹായിക്കുകയാണ്. കർഷകരുടെ മികവും വിപണന ശേഷിയും ഇതനുസരിച്ച് വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിന് അതിനനുസരിച്ചാണ് ഇന്ത്യൻ കാർഷിക നയങ്ങളെന്നും സെനറ്റർമാർ ബൈഡന് മുമ്പാകെ വെച്ച വിശകലന റിപ്പോർട്ടിൽ പറയുന്നു.

Top