ഇന്ത്യ മുളയിലേ നുള്ളി സ്നാക്ക് വീഡിയോ ആപ്പും

ടിക്ക്ടോക്ക് നിർത്തലാക്കിയതോടെ പകരം നിരവധി ആപ്പുകൾ ഇന്ത്യയിൽ വന്നിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ജനശ്രദ്ധ പിടിച്ച് പറ്റിയ ആപ്പ് ആയിരുന്നു ഇന്ത്യ ഇന്ന് നിരോധിച്ച ആപ്പുകളിൽ ഒന്നായ സ്നാക്ക് വീഡിയോ. ടിക്‌ടോക്ക് നിരോധിച്ചതു മുതൽ പ്ലേസ്റ്റോറിൽ നിന്ന് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയിരുന്നു സ്നാക്ക് വിഡിയോ.

ജൂൺ 29 മുതൽ ഇന്നുവരെ 190 മില്ല്യൺ ഡൗൺലോഡുകളാണ് സ്നാക്ക് വിഡിയോയ്ക്ക് ഉണ്ടായിട്ടുള്ളത്. ചൈനയിലെ കുവായ്ഷോ ടെക്നോളജിയാണ് സ്നാക്ക് വിഡിയോയുടെ നിർമാതാക്കൾ.വലിയ രീതിയിൽ ശ്രദ്ധനേടി വന്നുകൊണ്ടിരിക്കെയാണ് കേന്ദ്രം സ്നാക്ക് വിഡിയോയെയും ഇന്ന് നിരോധിച്ചത്.

Top