India allows Uyghur leader to attend Tibetan Meet

ബീജിങ്: ഐക്യരാഷ്ട്ര സഭയില്‍ ജെയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തെ എതിര്‍ത്ത ചൈനക്ക് തിരിച്ചടിയായി വിമത നേതാവ് ദുല്‍കന്‍ ഈസക്ക് ഇന്ത്യ സന്ദര്‍ശാനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.

ലോക ഉയിഗൂര്‍ കോണ്‍ഗ്രസ് നേതാവായ ദുല്‍കന്‍ ഈസയെ ഭീകരവാദിയെന്നാണ് ചൈന വിശേപ്പിക്കുന്നത്. അദ്ദേഹത്തിന് ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ ധരംശാലയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഇന്ത്യ അനുവാദം നല്‍കിയിരിക്കുന്നത്.

ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാഗ് പ്രവിശ്യയില്‍ സ്വയംഭരണം വേണമെന്നാവശ്യപ്പെട്ട് കാലങ്ങളായി പ്രക്ഷോഭത്തിലാണ് ഉയിഗൂര്‍ മുസ്ലീങ്ങള്‍. ചൈനയില്‍ നിന്നും പലായനം ചെയ്ത ടിബറ്റുകള്‍ക്കും അവരുടെ ആത്മീയാചാര്യനായ ദലൈലാമക്കും ഇന്ത്യ ധരംശാലയിലാണ് അഭയം നല്‍കിയിരിക്കുന്നത്. ഇതില്‍ ചൈനക്ക് ഇന്ത്യയോടുള്ള നീരസം നിലനില്‍ക്കെയാണ് ദലൈലാമയെ സന്ദര്‍ശിക്കാന്‍ ദുല്‍കന്‍ ഈസക്ക് അനുവാദം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ തീരുമാനത്തില്‍ ചൈന ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് ദുല്‍കന്‍ ഈസയെന്നും അയാളെ നിയമത്തിന്ന് മുന്നില്‍ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടേയും കടമയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഏകദേശം പത്ത് ദശലക്ഷം ഉയിഗൂര്‍ മുസ് ലിംകളാണുള്ളത്.

Top